തിരുവനന്തപുരം: നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച് തുടങ്ങിയ വ്യക്തിയാണ് ചലച്ചിത്ര താരം ദേവൻ. തുടർന്ന് അടുത്തിടെ പാർട്ടി ബി ജെ പിയുമായി ലയിക്കുകയായിരുന്നു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിതനായ നടൻ ദേവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് കെ. സുരേന്ദ്രൻ കുറിച്ചു.