spot_imgspot_imgspot_img

‘ഉറവതേടി’ നീർച്ചാലുകളെ അടയാളപ്പെടുത്താൻ ഡിജിറ്റൽ മാപ്പിങ്

Date:

തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, ഹരിതകേരള മിഷൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന ഉറവതേടി ഡിജിറ്റൽ മാപ്പിങ് പരിപാടിക്ക് തുടക്കമായി. ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറവകളും നീർച്ചാലുകളും അടയാളപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ സൈമ.എസ് നിർവഹിച്ചു. ശ്രീ ശങ്കര വിദ്യാപീഠത്തിലെ എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ജലബജറ്റ് പൂർത്തിയാക്കിയ കിളിമാനൂർ ബ്ലോക്കിലെ കരവാരം, പുളിമാത്ത് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ മാപ്പിങ് പ്രവർത്തനം നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ അഗ്രിക്കൾച്ചർ എഞ്ചിനീയർമാർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും, സർവ്വേയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

നവകേരള കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ അശോക് അധ്യക്ഷനായിരുന്നു. തൊഴിലുറപ്പ് ജില്ലാ എഞ്ചിനീയർ ദിനേശ് പപ്പൻ, നവകേരളം റിസോഴ്‌സ് പേഴ്‌സൺ പ്രവീൺ, ശ്രീ ശങ്കര വിദ്യാപീഠം പ്രിൻസിപ്പൽ ഡോ.എസ്.ജോയ് എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp