spot_imgspot_imgspot_img

സൗജന്യ പരിശീലനം

Date:

തിരുവനന്തപുരം: സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) , അസാപ് മുഖേന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതികൾക്ക് ഡിജിറ്റൽ മീഡിയ, മാർക്കറ്റിങ് ആൻഡ് അഡ്വർട്ടൈസിങ് വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. മൂന്ന് മാസമാണ് കോഴ്‌സ് ദൈർഘ്യം.

ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള 21നും 35നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആറു മാസം സാഫിന്റെ യൂണിറ്റുകളിൽ പ്രയോഗിക പരിശീലനം നൽകും. നാല് വർഷത്തെ പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് സാഫ് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.

അപേക്ഷാ ഫോം ജില്ലാ നോഡൽ ഓഫീസിലും www.safkerala.org വെബ്‌സൈറ്റിലും ലഭിക്കും. അവസാന തിയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp