spot_imgspot_imgspot_img

വസന്തോത്സവം : ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Date:

തിരുവനന്തപുരം: പുതുവത്സാരാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ‘ഇല്ലുമിനിറ്റിംഗ് ജോയ് സ്പ്രെഡിംഗ് ഹാര്‍മണി’ എന്ന പേരില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്ക് 50 രൂപയും മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ് നിരക്ക്. കനകക്കുന്നില്‍ ആരംഭിച്ച ടിക്കറ്റ് കൗണ്ടറിലൂടെയും കേരള ബാങ്കിന്റെ ശാഖകളിലൂടെ ഡിസംബര്‍ 23 മുതലും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. വസന്തോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 24ന് നിശാഗന്ധിയില്‍ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp