spot_imgspot_img

തീരദേശ റോഡുകള്‍ നവീകരിക്കാൻ ഒരു കോടി 30 ലക്ഷത്തിന്റെ ഭരണാനുമതി; മന്ത്രി ആന്റണി രാജു

Date:

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളായ വെട്ടുകാട്-ചെറുവെട്ടുകാട് ബീച്ച് റോഡ്, വെട്ടുകാട് ചർച്ച്-വെട്ടുകാട് റോഡ്, ആൾസെയിന്റ്സ് കോളേജ്-വെട്ടുകാട് ചർച്ച് റോഡ് എന്നിവ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിന് 1.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഹാർബർ എൻജിനീയറിങ് വിഭാഗമാണ് റോഡുകളുടെ നിർമ്മാണ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി വർഷങ്ങളായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്തിരുന്ന ഈ റോഡുകള്‍ പുതിയ സാങ്കേതികവിദ്യയില്‍ പുനരുദ്ധരിക്കും. റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ശംഖുമുഖത്തേക്കും വേളിയിലേക്കും തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് പള്ളിയിലേക്കുമുള്ള യാത്ര സുഗമമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ടെൻഡർ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുവാൻ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...
Telegram
WhatsApp