spot_imgspot_imgspot_img

മംഗലപുരത്തു സംഘർഷം: കോൺഗ്രസ് പ്രവർത്തകർ ഹൈവേ പിക്കറ്റ് ചെയ്തു

Date:

തിരുവനന്തപുരം: മംഗലപുരത്ത് സംഘർഷം. നവകേരള സദസ്സിൽ പ്രതിഷേധിയ്ക്കും എന്നു കരുതി കോൺഗ്രസ് , യൂത്ത് കോൺഗ്രസ് നേതാക്കളായ ഡിസിസി സെക്രട്ടറി അഡ്വ . എസ് കൃഷ്‌ണകുമാർ , പെരുംകുഴി മണ്ഡലം പ്രസിഡന്റ് എ ആർ നിസാർ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹീന് കുമാർ , കടയ്ക്കാവൂർ അശോകൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത് ,INTUC നേതാവ്‌ സാജൻ ,അജു കൊച്ചാലുമൂട് ,സുനി , ബഷീർ ,ഷമീർ , തുടങ്ങിയവരെ കരുതൽ തടങ്കലിൽ എടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹൈവേ പിക്കറ്റ് നടത്തിയത്. ബ്ലോക്ക് പ്രസിസന്റ് എം എസ് നൗഷാദ്, ഡി സി സി ഭാരവാഹികൾ മംഗലാപുരത്തെ കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും ഹൈവേ പിക്കറ്റിങ്ങും.

ഹൈവേ പിക്കറ്റിങിനിടയിൽ അതുവഴി കടന്നുപോയ മന്ത്രി ജി ആർ അനിലിനു നേരെ പ്രവർത്തകർ കരിങ്കോടി കാണിച്ചു . കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റു ചെയ്തു നീക്കി .

ഡിസിസി ജനറൽ സെക്രട്ടറി KS അജിത് കുമാർ , മംഗലാപുരം മണ്ഡലം പ്രസിഡന്റ് മൻസൂർ , കഠിനംകുളം മണ്ഡലം പ്രസിഡന്റ് കഠിനംകുളം ജോയി , യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ നേതാവ് രാജേഷ് മുല്ലശേരി , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പൂവക്കാട് സുമേഷ് , മംഗലപുരം റെജി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌തു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp