spot_imgspot_imgspot_img

പൊന്മുടിയിൽ വീണ്ടും പുലിയിറങ്ങി

Date:

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 7.30 ഓടെ പൊന്മുടി എൽ പി സ്കൂളിന് സമീപമാണ് പുലിയിറങ്ങിയത്.

എൽ പി സ്കൂളിൽ പാചകത്തിനായി വന്ന സ്ത്രീയാണ് പുലിയെ കണ്ടത്. സ്കൂളിന് പുറകിലൂടെ പുലി വനത്തിലേക്ക് കയറിപ്പോകുന്നതാണ് സ്ത്രീ കണ്ടത്. പുലിയെ കണ്ടതോടെ സ്ത്രീ ഭയന്ന് അടുത്തുള്ള വീട്ടിൽ അഭയം തേടി.

സംഭവത്തെത്തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൊന്മുടി പോലീസ് സ്റ്റേഷന് സമീപം പുള്ളിപ്പുലിയെ കണ്ടിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp