spot_imgspot_imgspot_img

പിഞ്ചു പെൺ കുഞ്ഞുങ്ങളെ നിരന്തരം വേട്ടയാടുന്ന സമൂഹമായി കേരളത്തെ പിണറായി വിജയൻ മാറ്റിയിരിക്കുന്നു; കെ സുധാകരൻ

Date:

തിരുവനന്തപുരം: ഉത്തരേന്ത്യയിലൊക്കെ കേൾക്കുന്നത് പോലെ പിഞ്ചു പെൺ കുഞ്ഞുങ്ങളെ നിരന്തരം വേട്ടയാടുന്ന സമൂഹമായി കേരളത്തെ പിണറായി വിജയൻ മാറ്റിയിരിക്കുന്നുവെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. പെൺകുഞ്ഞുങ്ങൾ പീഡനത്തിൽ കൊലചെയ്യപ്പെടുന്ന നിർഭാഗ്യകരങ്ങളായ സംഭവങ്ങളിൽ പോലും പ്രതികൾ സിപിഎം പക്ഷത്തു നിൽക്കുന്നവർ ആണെങ്കിൽ രക്ഷിച്ചെടുക്കുന്ന അതിക്രൂര ഭരണമാണ് പിണറായി വിജയൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വണ്ടിപ്പെരിയാറിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ക്രിമിനൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആ കൊലയാളിയെ രക്ഷിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് സാഹചര്യം ഒരുക്കിയത് അച്ഛനമ്മമാരെ ഭയപ്പെടുത്തുകയാണ്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനെ കൊലയാളിയുടെ ബന്ധുക്കൾ കൊലപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കുഞ്ഞിനെ കൊന്നത് പോലും രക്ഷാപ്രവർത്തനമാണെന്ന് വാദിക്കാൻ യാതൊരു മടിയും ഇല്ലാത്ത മനുഷ്യമൃഗമാണ് കേരളത്തിന്റെ മുഖ്യമന്ത്രി. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു വേദനയായി ആ ആറുവയസ്സുകാരി കുഞ്ഞും കുടുംബവും നിൽക്കുകയാണ്. കൊലയാളിക്ക് ശിക്ഷ ഉറപ്പുവരുത്താൻ നിയമ പോരാട്ടത്തിന് കുടുംബത്തോടൊപ്പം കോൺഗ്രസ് ഉണ്ടാകും. കെപിസിസിയുടെ നേതൃത്വത്തിൽ 5000 അമ്മമാരുടെ പ്രതിഷേധ കൂട്ടായ്മയാണ് വണ്ടിപ്പെരിയാറിൽ കേരളം കണ്ടതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp