spot_imgspot_img

മകരപൊങ്കൽ; വിവിധ ജില്ലകൾക്ക് തിങ്കളാഴ്ച അവധി

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മകരപ്പൊങ്കല്‍ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. മകരസംക്രാന്തി ദിനത്തിലെ ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചാണ് പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 15 നാണ് ശബരിമലയിലെ മകരവിളക്ക് മഹോത്സവം. 15, 16, 17, 18, 19 തിയതികളിൽ എഴുന്നുള്ളിപ്പും, 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

രക്തം വാർന്ന് അഞ്ചു വയസുകാരന് ദാരുണാന്ത്യം

കൊല്ലം: രക്തം വാർന്ന് എൽ കെ ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം...

പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച...

സെക്രട്ടറിയേറ്റിൽ യുവതി സ്ഥലം മാറിപ്പോയ ഉടൻ ശുദ്ധികലശം നടത്തിയ സംഭവം; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോ. നേതാവിനെതിരെ പരാതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി സ്ഥലം മാറിയപ്പോൾ...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍...
Telegram
WhatsApp