spot_imgspot_imgspot_img

ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ തൊട്ടറിഞ്ഞാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത്; കെ സുധാകരൻ

Date:

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ സർക്കാർ തിരിഞ്ഞു നോക്കാത്ത ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ തൊട്ടറിഞ്ഞാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നതെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. ജനങ്ങളോട് രാഷ്ട്രീയം സംവദിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് യാത്ര നടത്തുന്നതിന് ബിജെപി എന്തിനാണ് അസ്വസ്ഥപ്പെടുന്നതെന്ന് അദ്ദേഹം ആരാഞ്ഞു.

ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യം തന്നെയാണ് പ്രതിപക്ഷ കക്ഷികൾക്ക് രാഷ്ട്രീയം പറയുവാനും പ്രചരിപ്പിക്കുവാനും നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ സമ്മതപത്രം ആവശ്യമില്ലെന്നും ഭാരത് ജോഡോ യാത്ര തടഞ്ഞ് സംഘർഷം സൃഷ്ടിച്ച ബിജെപിയുടെ നടപടി അത്യന്തം അപലപനീയമാണെന്നും കെ സുധാകരൻ വ്യക്തമാക്കി.

അസം പിസിസി പ്രസിഡന്റ് അതിക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യവിരുദ്ധമായ ബിജെപിയുടെ ഈ നടപടിയിൽ പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതും ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ് .ഏതൊക്കെ രീതിയിൽ തടയാൻ നോക്കിയാലും ജനങ്ങൾക്കിടയിലൂടെ രാഹുൽ ഗാന്ധി ഈ യാത്ര പൂർത്തീകരിച്ചിരിക്കും. നിങ്ങളുടെ പരിഹാസങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും പുല്ലുവില പോലും കൽപ്പിക്കുന്ന ആളല്ല രാഹുൽ ഗാന്ധിയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp