spot_imgspot_imgspot_img

ചിന്നക്കനാലിൽ ഭൂമി കൈയേറിയില്ല; മാത്യു കുഴൽനാടൻ

Date:

ഇടുക്കി: ചിന്നക്കനാലിൽ അനിധികൃതമായി ഭൂമി കൈയ്യേറിയിട്ടില്ലെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ കൂടുതൽ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ലെന്നും എന്നാൽ ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടിയെന്നും ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കുഴൽനാടൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മാത്യു കുഴൽനാടന്‍റെ കൈവശം ചിന്നക്കനാൽ വില്ലേജിലുള്ള 50 സെൻറ് അധിക സ്‌ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെനന്നായിരുന്നു കണ്ടെത്തിയത്. ഇതേ തുടർന്നാണ് വിശദീകരണമായി കുഴൽനാടൻ രംഗത്തെത്തിയത്.

തന്റെ ഭൂമിയിൽ മതിൽ ഇല്ലെന്നും സംരക്ഷണ ഭിത്തി മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ പാരമ്പര്യമായി കൃഷിക്കാരനാണെന്നും തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന സമയത്ത് തന്റെ സുഹൃത്തിന്റെ പക്കൽ നിന്നാണ് സ്ഥലം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല 50 ഏക്കർ സ്ഥലം പിടിച്ചെടുത്താലും പിന്നോട്ടില്ലെന്നും എത്ര തളർത്താൻ നോക്കിയാലും പിന്നോട്ട് പോകില്ലെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp