spot_imgspot_imgspot_img

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് തള്ളി ജീവനക്കാർ : സർക്കാരാഫീസുകൾ സാധാരണ നിലയിൽ

Date:

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത aപണിമുടക്ക് ജീവനക്കാർ തള്ളി. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റടക്കം സർക്കാരാഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. സർക്കാർ തല യോഗങ്ങളും മറ്റും സുഗമായി നടന്നു. മന്ത്രിസഭാ യോഗവും ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിൽ ഭൂരിഭാഗം ജീവനക്കാരും ഹാജരായി. 3683 ജീവനക്കാരാണ് ഇന്ന് ജോലിക്കെത്തിയത്. ഇന്നലത്തെ ഹാജർ നില 3879 ആയിരുന്നു. പൊതുഭരണ വകുപ്പിൽ 2882 ഉം ഫിനാൻസിൽ 574 ഉം ആണ് ഇന്നത്തെഹാജർ നില .

രാവിലെ ജോലിക്കെത്തിയവരെ തടയാൻ സമരക്കാർ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങി.ജോലിക്കെത്തിയ ഭിന്നശേഷിക്കാരായ ദമ്പതികളുടെ ഇരു ചക്രവാഹനം മറിച്ചിടാൻ സമരക്കാർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. പണിമുടക്കിനെതിരെ പ്രതിപക്ഷ സംഘടനകളിലും ഭിന്നിപ്പുണ്ടായിരുന്നു.

നിയമസഭാ സെക്രട്ടറിയറ്റും സാധാരണ പോലെ പ്രവർത്തിച്ചു. തലസ്ഥാനത്തെ പ്രധാന ഓഫീസ് സമുച്ചയങ്ങളായ വികാസ് ഭവൻ, പബ്ലിക്ക് ഓഫീസ്, സ്വരാജ്ഭവൻ, കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ 98% ലേറെ ഹാജർ രേഖപ്പെടുത്തി. വിവിധ ഡയറക്ടറേറ്റുകളിലേയും ജീവനക്കാർ പണിമുടക്കാഹ്വാനം തള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം സാധാരണ നിലയിൽ പ്രവർത്തിച്ചു.

പി എസ് സി ആസ്ഥാനം, മേഖലാ ഓഫീസുകൾ, ജില്ലാ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം സാധാരണ നിലയിൽപ്രവർത്തിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും ഭൂരിപക്ഷം ജീവനക്കാരുംജോലിക്കെത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ്...

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...
Telegram
WhatsApp