spot_imgspot_img

പണിമൂല ദേവീക്ഷേത്ര ഉത്സവതയ്യാറെടുപ്പുകൾ മന്ത്രി ജി ആർ അനിൽ വിലയിരുത്തി

Date:

spot_img

തിരുവനന്തപുരം: പണിമൂല ദേവീക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല,ഉത്സവവുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ വിലയിരുത്താൻ മന്ത്രി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ , ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഭക്തജനങ്ങൾക്ക് ആവശ്യമായ യാത്രാ സൗകര്യത്തിന് വേണ്ടി കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തുന്ന ഉൽസവത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ കോർപ്പറേഷനും, ബന്ധപ്പെട്ട ഗ്രാമപ്പഞ്ചാത്തും ഏകോപിപ്പിക്കും. പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനെ കൂടുതൽ പോലീസേനയെ നിയോഗിക്കും. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും.

ശുദ്ധജലവിതരണത്തിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ കുടിവെള്ള ടാങ്കറുകൾ ക്രമീകരിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ ഊർജിതമായ പരിശോധനയും ഉണ്ടാകും. വേനൽക്കാലമായതിനാൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾക്ക് ഫയർ ഫോഴ്സ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡപ്യൂട്ടി തഹസീൽദാർ ഷൈലജനെ നിയോഗിച്ചു.

പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ് വകുപ്പ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. പൂർണമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനും, വൈദ്യുതി വിതരണം സുഗമമാക്കുന്നതിനും കെ എസ് ഇ ബി നടപടി സ്വീകരിക്കും. ലഹരിക്കെതിരായ നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ, എ ഡി എം അനിൽ ജോസ്, ആർ ഡി ഒ , തിരുവനന്തപുരം തഹസീൽദാർ ഷാജു ഡി എം ഒ ഡോ. ബിന്ദു മോഹൻ, ഡി വൈ എസ് പി അനിൽകുമാർ ക്ഷേത്രഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....

പൾസർ സുനി പുറത്തേക്ക്; ജാമ്യം അനുവദിച്ചു

എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി...

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...
Telegram
WhatsApp