spot_imgspot_imgspot_img

ഡോ. വി പി ഗംഗാധരന് വധഭീഷണി

Date:

കൊച്ചി: പ്രമുഖ ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. വി.പി. ഗംഗാധരന് വധഭീഷണി.മുംബൈയിലെ ‘സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് കത്ത്. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്നാണ് കത്തിൽ പറയുന്നത്.

ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിൽ പറയുന്നത്. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് സംഘടനയെ സമീപിച്ചതെന്നും കത്തിൽ പറയുന്നു.

കത്തിൽ നൽകിയ ക്യുആർ കോഡ് ഉപയോഗിച്ച് 8.25 ലക്ഷം രൂപ ബിറ്റ്‌കോയിൻ ആയി നൽകമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇല്ലാത്ത പക്ഷം ഡോക്റ്ററെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp