spot_imgspot_imgspot_img

സാമൂഹ്യ നീതി അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് ജാതി സെൻസസിനെ എതിർക്കുന്നത്; വെൽഫെയർ പാർട്ടി

Date:

തിരുവനന്തപുരം: ദലിത് – ആദിവാസി- പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങളും സാമൂഹിക പുരോഗതിക്കുമുള്ള ശ്രമങ്ങളും അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് ജാതി സെൻസസിനെ എതിർക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ജാതി സെൻസസ് നടപ്പാക്കരുതെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന ഇതിൻ്റെ ഭാഗമാണ്. ചരിത്രപരമായ ഈ അനീതിക്ക് പരിഹാരം കാണണമെങ്കിൽ ജാതി സെൻസസ് നിർബന്ധമായും നടക്കണം.

മേധാവിത്വ വിഭാഗങ്ങളുടെ താൽപര്യ സംരക്ഷകരായ ഭരണകൂടങ്ങൾക്കെതിരെ പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളും സംഘടനകളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ജാതി സെൻസസിന് അനുകൂലമായ സാമൂഹിക മനോഭാവവും ഭരണകൂട സമീപനങ്ങളും രൂപപ്പെട്ടത്. നീതി നിഷേധത്തിന്റെ കാഠിന്യം വെളിച്ചത്തു കൊണ്ടുവരുന്ന ജാതി സെൻസസിനെ കണ്ണുരുട്ടി ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഇനിയും ഭരണകൂടങ്ങൾ കൂട്ടുനിൽക്കാൻ പാടില്ല.

ജാതി സെൻസസ് പ്രായോഗികമല്ല എന്ന നിലപാട് മോദി സർക്കാരിനെ കൊണ്ട് തിരുത്തിക്കാൻ കഴിഞ്ഞു എന്നത് വെൽഫെയർ പാർട്ടി അടക്കമുള്ള പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭ വിജയമാണ്. ജാതി സെൻസസ് യാഥാർത്ഥ്യമാക്കാൻ ശക്തമായ ജനകീയ മുന്നേറ്റങ്ങൾ തുടർന്നും അനിവാര്യമാണെന്ന് റസാഖ് പാലേരി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp