spot_imgspot_img

അളവ് തൂക്ക പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കണം: മന്ത്രി ജി ആർ അനിൽ

Date:

spot_img

തിരുവനന്തപുരം: അളവ്, തൂക്കവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് സാധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.ലീഗൽ മെട്രാളജി വകുപ്പ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പരിമിതമായ ജീവനക്കാരുടെ കാര്യക്ഷമത ശേഷി വിനിയോഗിച്ചാണ് വകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിർമാണ, വിൽപ്പന, റിപ്പയർ ലൈസൻസികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കി അളവു തൂക്ക ഉപകരണങ്ങളുടെയും പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെയും കൃത്യത ഉറപ്പു വരുത്തണം.  ഭക്ഷ്യസുരക്ഷ ഓഫീസുകളിൽ 69 ലക്ഷം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ 17000 അപേക്ഷകളൊഴികെ മുഴുവൻ പരിഹരിക്കാൻ പരിമിതമായ ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

പൊതുജനങ്ങളിൽ നേരിട്ടിടപ്പെടുന്ന വകുപ്പെന്ന നിലയിൽലീഗൽ മെട്രോളജി വകുപ്പിന് വലിയ പ്രാധാന്യമുണ്ട്.നവകേരള സദസ്സിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് 46000 പേർക്ക് മുൻഗണന റേഷൻകാർഡ് അനുവദിക്കുകയാണ്. ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതികവിദ്യക്കനുസരിച്ച് നടപടി ക്രമങ്ങൾ ഡിജിറ്റലായി മാറണം. പരാതികളിലും നടപടികളിലും ഒത്തുതീർപ്പുകൾക്കുള്ള അവസരം അതിലൂടെ ഇല്ലാതാക്കണം. 1548 ലൈസൻസികൾ ഇന്ന് നിലവിലുണ്ട്. കൂടുതൽ സജീവമായി അവരെക്കൂടി ഉൾപ്പെടുത്തി ഉപഭോക്തൃ ബോധവൽക്കരണ പരിപാടികൾ ഊർജിതമായി ജനങ്ങളിലേക്കെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

പട്ടം ലീഗൽ മെട്രോളജി ഭവനിൽ  നടന്ന ചടങ്ങിൽ ഡപ്യൂട്ടി കൺട്രോളർ അബ്ദുൾ ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. ലീഗൽ മെട്രോളജി കൺട്രോളർ വി കെ അബ്ദുൾ കാദർ, കെ എസ് ഇന്ദുശേഖരൻ നായർ, ആർ റീന ഗോപാൽ എന്നിവർ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മഞ്ഞ,പിങ്ക് കാർഡുകാർ 24 ന് മുമ്പു മസ്റ്ററിംഗ്‌ പൂർത്തിയാക്കണം

നെടുമങ്ങാട് : മുൻഗണന കാർഡുകളായ മഞ്ഞ, പിങ്ക് കാർഡിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള...

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...
Telegram
WhatsApp