
തിരുവനന്തപുരം: നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം അടിയന്തര പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. ഇതേ തുടർന്നാണ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ആദ്യം പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തുകയും ചെയ്തു.
മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടനാണ് നോട്ടീസ് നൽകിയത്. നിയമസഭയിൽ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. എന്നാൽ അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമെന്ന് സ്പീക്കർ പറഞ്ഞു. ചട്ടം ലംഘിക്കുന്നില്ലെന്നും ചട്ട പ്രകാരമാനാണ് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടി നല്കി. എന്നാൽ റൂള്‍ 53 പ്രകാരം ചട്ട പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു.







