spot_imgspot_imgspot_img

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ; ലോകം ശാസ്ത്ര ഗവേഷണങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് മോർട്ടൺ പി മെൽഡൺ

Date:

തിരുവനന്തപുരം: രസതന്ത്രത്തിന് നോബേൽ സമ്മാനം നേടിയ ഡാനിഷ് ശാസ്ത്രകാരൻ മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ടോക് ഷോയിൽ പങ്കെടുത്തു. പ്രകൃതിയാണ് തന്നിലെ ശാസ്ത്രകാരനെ രൂപപ്പെടുത്തിയതെന്ന് മെൽഡൽ പറഞ്ഞു.

ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് പ്രാധാന്യമേറെയാണ്. പാഠപുസ്തകങ്ങൾക്ക് പുറത്ത് നിന്ന് പ്രായോഗിക അനുഭവങ്ങളിലൂടെയാണ് ശാസ്ത്രവിഷയങ്ങളിലെ അഭിരുചി വളർത്തിയെടുക്കേണ്ടതെന്നും മെൽഡൻ അഭിപ്രായപ്പെട്ടു. അത്തരം പ്രായോഗിക അനുഭവങ്ങളെ പഠത്തിൽ ഉപയോഗപ്പെടുത്താനാകണം.

2022 ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് തന്നെ അർഹനാക്കിയ ക്ലിക്ക്സ് റിയാക്ഷനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസത്തിലൂടെ അറിയുന്നതിനേക്കാൾ അപ്പുറമാണ് രസതന്ത്രം എന്ന ശാസ്ത്രശാഖ. ആവശ്യത്തിനനുസരിച്ച് സുസ്ഥിരമായ പദാർത്ഥങ്ങൾ നിർമ്മാണ മേഖലയിലും ടെക്സ്‌റ്റൈൽ മേഖലയിലും മറ്റും വികസിപ്പിക്കുന്നതിന് രസതന്ത്ര ഗവേഷകർ പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും മെൽഡൻ പറഞ്ഞു.

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേണ്ടി ഫെസ്റ്റിവൽ ഡയറക്ടർ അജിത്കുമാർ മോർട്ടൺ പി മെൽഡന് ഉപഹാരം നൽകി. ഫെസ്റ്റിവൽ കൺവീനർ കെ.പി.സുധീർ, സൻജയ് ബെഹാരി എന്നിവരും ടോക് ഷോയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp