spot_imgspot_imgspot_img

‘ദിസീക്രട്ട്’; എസ്.എൻ. സ്വാമി ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

Date:

തിരുവനന്തപുരം: പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി ‘ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദി സീക്രട്ടിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ തൻ്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്. കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിലെ മണിലാൽഹാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്.

ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലായി ഇതിനകം പൂർത്തിയായി. ലഷ്മി പാർവ്വതി ഫിലിംസിന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആത്മവിശ്വാസമാണ് അടിത്തറയെന്നതാണ് അടിവരയിട്ട് ഈ ചിത്രത്തിലൂടെ പറയുന്നത്. ബുദ്ധിയും, ശാസ്ത്രവും വിശ്വാസവുമൊക്കെ ഈ ചിത്രത്തിലെ പ്രധാന ഘടകമാണന്ന് വ്യക്തമാക്കുന്നു. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ അവതരണം.

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം – ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp