spot_imgspot_img

മുതലപ്പൊഴിയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : മുസ്ലിം ലീഗ്

Date:

spot_img

ചിറയിൻകീഴ് : മുതലപ്പൊഴി കവാടത്തിലെ മണ്ണൽ നീക്കലടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന് മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തുടർച്ചയായി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന ഹാർബറിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മത്സ്യതൊഴിലാളികളെ വീണ്ടും അപകടത്തിലേക്ക് തള്ളിവിടുകയാണ് സർക്കാരെന്ന് യോഗം കുറ്റപ്പെടുത്തി.

അഴിമുഖ ചാലിലെ ആഴകുറവുമൂലമുണ്ടായ തിരയിളക്കത്തിൽപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ നാല് മത്സ്യതൊഴിലാളികൾ മരിച്ചിരുന്നു. ഡ്രഡ്ജർ എത്തിച്ച് മണ്ണൽ നീക്കം വേഗത്തിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പിലായില്ല. അഴിമുഖത്ത് വീണ്ടും മണ്ണൽ മൂടുകയാണ്. ആഴ്ചകൾക്കുള്ളിൽ അഴിമുഖ കവാടത്തിൽ മണ്ണൽ മൂടി മത്സ്യബന്ധനം നിലയ്ക്കുന്ന സാഹചര്യമാണ്. കരാർ കമ്പനിയായ അദാനി ഗ്രൂപ്പിന് മാത്രം ഉത്തരവാദിത്വം നൽകി സർക്കാർ ഓടി ഒളിക്കുകയാണ്.രക്ഷാപ്രവർത്തനങ്ങൾക്കായുള്ള കോസ്റ്റൽ പോലീസ് റെസ്ക്യു ബോട്ട് ഒരു വർഷമായി പ്രവർത്തരഹിതമാണ് , ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരയ്മ, തുടങ്ങിയ വിഷയങ്ങളിലും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മത്സ്യതൊഴിലാളികളുടെ ജീവൻ രക്ഷിക്കാനുള്ള അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾക്ക് മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി നേതൃത്വം നൽകാനും യോഗത്തിൽ തിരുമാനമായി. മുസ്ലിം ലീഗ് മണ്ഡലം നേതൃത്വത്തോട് കൂടിയാലോച്ചിച്ച് സമരപരിപാടികൾ പ്രഖ്യാപിക്കും. മുസ്ലിം ലീഗ് മേഖലാ പ്രസിഡൻ്റ് എം.എസ് കമാലുദ്ദീൻ, ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ, ഫസിൽ ഹഖ്, നവാസ് മാടൻവിള, അൻസർ പെരുമാതുറ, സിയാദ് കഠിനംകുളം, അഷ്റഫ് മാടൻവിള, ഷാഹുൽ ചേരമാൻ തുരുത്ത്, സിയാസ് തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp