News Week
Magazine PRO

Company

Share This Post
spot_imgspot_img

വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു

Date:

ജമ്മു: വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ ജീവനോടെ വെന്തുമരിച്ചു. ജമ്മു കശ്മീരിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റംബാൻ ജില്ലയിലെ ധൻമസ്ത-തജ്‌നിഹാൽ ഗ്രാമത്തിലാണ് മൂന്ന് നിലകളുള്ള വീടിന് തീപിടിച്ചത്.

മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു ഇവർ. വീടിനു തീപിടിച്ചത് ആദ്യം ഇവർ അറിഞ്ഞിരുന്നില്ലെന്നും തുടർന്ന് തീ ആളി കത്താൻ തുടങ്ങിയപ്പോഴേക്കും പുറത്തു ഇറങ്ങാൻ കഴിയാതെ കുടുങ്ങിയതാവാമെന്നുമാണ് പ്രാഥമിക നിഗമനം. ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് മരണപ്പെട്ടത്.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ പുറത്തെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp
08:24:35