spot_imgspot_imgspot_img

തൃപ്പൂണിത്തുറ സ്ഫോടനം; ഒരാൾ മരിച്ചു

Date:

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. പടക്കനിര്‍മാണശാലയിലെ ജീവനക്കാരനായിരുന്നു വിഷ്ണു. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റു.ഇതിൽ 12 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശം നൽകി.

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപോർട്ടുകൾ. വാഹനം പൂർണമായി കത്തി നശിച്ചു. പടക്കങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസെൻസ് ഇല്ലാതെയാണ് ഇവിടെ പടക്കങ്ങള്‍ കൊണ്ടുവന്നതെന്നാണ് റിപ്പോർട്ടുകൾ. സ്പോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർഫോഴ്സും സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിൽ പടക്ക നിർമാണ ശാല പൂർണമായും തകർന്നു. സമീപത്തെ നിരവധി വീടുകള്‍ക്കും നാശനഷ്ടവും കേടുപാടുകളുമുണ്ടായിട്ടുണ്ട്. രണ്ടു കിലോമീറ്റർ ദൂരത്തേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നാണ് സമീപവാസികളുടെ മൊഴി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp