തിരുവനന്തപുരം: തൃപ്പൂണിത്തുറ സ്ഫോടനനുമായി ബന്ധപ്പെട്ട് പോത്തൻകോട് ശാസ്തവട്ടം ഗോഡൗണിൽ പൊലീസിന്റെ പരിശോധന. ശാസ്തവട്ടം സ്വദേശി ആദർശാണ് പടക്കം പൊട്ടിക്കുന്നതിന് കരാർ എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദർശിന്റെ പോത്തൻകോടുള്ള ഗോഡൗണിൽ പോലീസ് പരിശോധന നടത്തിയത്.
ആളൊഴിഞ്ഞ പുരയിടത്തിൽ വലിയ പടക്കങ്ങൾ കണ്ടെത്തി. പടക്കങ്ങൾക്ക് പുറമേ ഇവിടെ നിന്ന് കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പൊട്ടിത്തെറി നടന്നയുടൻ ഗോഡൗണിൽ നിന്ന് വലിയ തോതിൽ സാധനങ്ങൾ മാറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോത്തൻകോട് പോലീസിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. സ്ഫോടനവുമായി ബന്ധപ്പെട്ട് പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിയിലെ രണ്ട് ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു. നേരത്തെ പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാർ.
പോത്തൻകോട് സ്വദേശിയായ ആദർശ് സംഭവ സമയത്ത് സ്ഫോടനം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു. പൊട്ടിത്തെറിയിൽ ആദർശിന് ഗുരുതര പരുക്ക് പറ്റി ചികിത്സയിലാണ്.