spot_imgspot_imgspot_img

തൃപ്പൂണിത്തുറ സ്ഫോടനം: പോത്തൻകോട് ശാസ്തവട്ടം ഗോഡൗണിൽ പൊലീസിന്റെ പരിശോധന

Date:

തിരുവനന്തപുരം: തൃപ്പൂണിത്തുറ സ്ഫോടനനുമായി ബന്ധപ്പെട്ട് പോത്തൻകോട് ശാസ്തവട്ടം ഗോഡൗണിൽ പൊലീസിന്റെ പരിശോധന. ശാസ്തവട്ടം സ്വദേശി ആദർശാണ് പടക്കം പൊട്ടിക്കുന്നതിന് കരാർ എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദർശിന്റെ പോത്തൻകോടുള്ള ഗോഡൗണിൽ പോലീസ് പരിശോധന നടത്തിയത്.

ആളൊഴിഞ്ഞ പുരയിടത്തിൽ വലിയ പടക്കങ്ങൾ കണ്ടെത്തി. പടക്കങ്ങൾക്ക് പുറമേ ഇവിടെ നിന്ന് കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പൊട്ടിത്തെറി നടന്നയുടൻ ഗോഡൗണിൽ നിന്ന് വലിയ തോതിൽ സാധനങ്ങൾ മാറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്‌. പോത്തൻകോട് പോലീസിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. സ്ഫോടനവുമായി ബന്ധപ്പെട്ട് പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിയിലെ രണ്ട് ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു. നേരത്തെ പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാർ.

പോത്തൻകോട് സ്വദേശിയായ ആദർശ് സംഭവ സമയത്ത് സ്ഫോടനം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു. പൊട്ടിത്തെറിയിൽ ആദർശിന് ഗുരുതര പരുക്ക് പറ്റി ചികിത്സയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp