spot_imgspot_imgspot_img

വയനാട്ടിലെ സർവകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്

Date:

വയനാട്: വയനാട്ടിലെ സർവകക്ഷിയോഗം ബഹിഷ്കരിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹിഷ്ക്കരണം. മാത്രമല്ല വനംമന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമായി ചർച്ച നടക്കില്ലെന്നും അറിയിച്ചായിരുന്നു യോഗത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിപ്പോയത്. മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തിയത്.

വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവ്വ കക്ഷിയോ​ഗം വിളിച്ചത്.

എന്നാൽ വയനാട്ടിൽ‌ ഇനി ചർച്ചകളല്ല വേണ്ടതെന്നും നടപടികളാണ് വേണ്ടതെന്നും ടി.സിദ്ദീഖ് എംഎൽഎ പറഞ്ഞു. സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ എംഎൽഎമാർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp