തിരുവനന്തപുരം: ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനും, ഭാരതീയ ചികിത്സവകുപ്പ് ,ഗവ: ആയുർവേദ ഡിസ്പെന്‍സറി ചേരമാന്‍തുരുത്തും സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പെരുമാതുറ ജുമാ മസ്ജിദ് ഹാളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ് നടത്തിയത്.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാഹുൽ.ആർ ആർ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത.ആർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അൻസിൽ അൻസാരി, ഫാത്തിമ ഷക്കീർ, സൂസി ബിനു, ഷൈജ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
മെഡിക്കല്‍ ഓഫീസർ ഡോ. ലേഖ. വി കെ (ജി.എ. ഡി ചേരമാന്‍തുരുത്ത്) ഡോ. രേഖ. പി. കെ (ജി.എ. ഡി കഠിനംകുളം), ഡോ. ജാക്വിലിൻ എസ് .എല്‍, ഹൌസ് സര്‍ജൻസ് ഡോ. അരവിന്ദ്, ഡോ. വര്‍ഷ, (ജി.എ. എച്ച് പോത്തൻകോട് ) അറ്റൻറ്റർ രാജീവ്. ബി (ജി.എ. ഡി ചേരമാന്‍തുരുത്ത്) എന്നിവർ പങ്കെടുത്തു. 245 പേർ ക്യാമ്പില്‍ പങ്കെടുത്തു.