spot_imgspot_img

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

Date:

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഫിസിയോതെറാപ്പിയിലുള്ള ബിരുദം അല്ലെങ്കിൽ പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.

സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ആംഡ് ഫോഴ്സിൽ അസിസ്റ്റന്റ് ക്ലാസ് II വിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ് പരിശീലനം ലഭിച്ചിരിക്കണം. പ്രായപരിധി 18-36, എസ്.സി, എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“പാകിസ്ഥാന് ഒരു തുള്ളി വെള്ളം നൽകില്ല”; സിന്ധു നദി ജലം തടയുമെന്ന് കേന്ദ്രം

ന്യൂ ഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സിന്ധു നദി...

തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇത് രണ്ടാം തവണയാണ്...

ഡോ.കെ കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു....

സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയെ അറസ്റ്റ്...
Telegram
WhatsApp