spot_imgspot_imgspot_img

പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ

Date:

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു പൗരത്വ ഭേദഗതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയായിരുന്നു നേരത്തെ പാസാക്കിയത്.

എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നടപടികള്‍ വൈകുകയായിരുന്നു. എന്നാൽ ഈ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്നുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp