spot_imgspot_imgspot_img

നേമം ആയുർവേദ ഡിസ്പെൻസറി കെട്ടിടവും പഞ്ചകർമ്മ ചികിത്സയും ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: നേമം ആയുർവേദ ഡിസ്പെൻസറിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച ആശുപത്രി കെട്ടിടത്തിൻ്റെ പുതിയ നിലയും ഒ.പി ആയി പഞ്ച കർമ്മ ചികിത്സ ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാനവും കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ.എസ് നിർവഹിച്ചു. ഡിസ്പെൻസറി ആയി പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻറർ എന്ന നിലയിൽ ആണ് പ്രവർത്തിക്കുന്നത്. എൻ എ.ബി.എച്ച് അക്രഡിറ്റേഷൻ ഈയിടെ ലഭിച്ച സ്ഥാപനത്തെ ആശുപത്രി ആയി ഉയർത്തുവാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കി വരുന്നു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഗായത്രി ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നാസർ, എം.ആർ ഗോപൻ, ദീപിക.യു, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗ്ലാഡി ഹാൾവിൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ എന്നിവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp