ഡൽഹി: ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണയിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ പൊലീസിനെ ക്രമസമാധാന പരിപാലനം ഏല്‍പ്പിക്കാനാണ് ആലോചനയെന്നും അമിത് ഷാ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അഫ്സ്പ പിൻവലിക്കുമെന്നും സൈനികരെ പിൻവലിക്കാനും ക്രമസമാധാനം ജമ്മു കശ്മീർ പോലീസിനെ മാത്രം ഏൽപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹമ വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പിന് ജമ്മു കശ്മീർ സജ്ജമാണെന്നും നിയമസഭ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുൻപ് നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.