spot_imgspot_imgspot_img

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം

Date:

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം. ആശുപത്രിയ്ക്ക് മുന്‍വശത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള മൂന്ന് കടകൾക്കാണ് തീ പിടിച്ചത്. ഒരു ചെരുപ്പ് കട പൂർണ്ണമായും കത്തി നശിച്ചു.

അടച്ചിട്ടിരുന്ന ഒരു കടയിൽ നിന്നാണ് തീയും പുകയും ഉയർന്നത്. തുടർന്ന് സമീപത്തെ കടകളിലേക്കും തീ പടരുകയായിരുന്നു. കടയിൽ നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചു.

അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും, ഗാന്ധിനഗർ പോലീസും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. അപകടത്തിൽ ആളപായമില്ല. തീ പിടിയ്ക്കാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp