ഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി. കൊച്ചിയില്‍ 1775 രൂപയാണ് സിലിണ്ടര്‍ വില. കൂടാതെ അഞ്ച് കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന് 7.50 രൂപയും കുറച്ചു. കഴിഞ്ഞ രണ്ടു മാസം തുടർച്ചയായി വില വർധിപ്പിച്ചതിനു ശേഷമാണ് എണ്ണ കമ്പനികൾ ഇപ്പോൾ വില കുറച്ചത്.