
തിരുവനന്തപുരം : ഇൻഫോസിസിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ആസാം സ്വദേശി കാറിടിച്ച് മരണപെട്ടു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. ബിശ്വജിത് ദാസ് എന്ന 31 വയസുകാരനാണ് മരണപ്പെട്ടത്. നാഗാവോൺ ലാൻഡിങ് സബ് ഡിവിഷൻ സൗത്ത് ഹിൽ കോളനിയിലെ അന്തേവാസിയെന്നാണ് ലഭ്യമായ വിവരം. അപകടത്തെ തുടർന്ന് കിംസ് ആശപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04712563754 എന്ന തുമ്പ പോലീസ് സ്റ്റേഷൻ നമ്പറിലേക്ക് ബന്ധപ്പെടുക.


