News Week
Magazine PRO

Company

Share This Post
spot_imgspot_img

തൊഴിൽ ഒഴിവുകൾ ; അപേക്ഷിക്കാം

Date:

അധ്യാപക ഒഴിവ്

പാലക്കാട് ബിഗ്ബസാര്‍ ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗം അറബിക് തസ്തികയില്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 13 ന് രാവിലെ 11 ന് നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: ൮൯൦൭൭൮൧൩൯൨

അധ്യാപക ഒഴിവ്

ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി കണക്ക് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 0491 2811081

എന്‍ജിനീയര്‍-ഓവര്‍സിയര്‍ നിയമനം

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജില്ലയിലെ അര്‍ഹരായ പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 – 35 വയസ്സ്. സിവില്‍ എന്‍ജിനീയറിങ്, ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐയാണ് യോഗ്യത. ഒരു വര്‍ഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005

അധ്യാപക നിയമനം: അഭിമുഖം 14 ന്

പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്.സി ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ 14 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0491 2572640

എൻജിനീയർ, ഓവർസീയർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന പക്ഷി പറന്നുപോയി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന പക്ഷി പറന്നുപോയി. മക്കൗ...

പുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി

തിരുവനന്തപുരം: സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്....

വാക്‌സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും കുട്ടിക്ക് പേ വിഷബാധ സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം...

സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ...
Telegram
WhatsApp
10:44:37