News Week
Magazine PRO

Company

Share This Post
spot_imgspot_img

കഴക്കൂട്ടത്തെ ലഹരിമരുന്ന് വേട്ട; കൊലക്കേസ് പ്രതി ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Date:

തിരുവനന്തപുരം: എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി കഴക്കൂട്ടത്ത് 8 പേർ അറസ്റ്റിലായി. നേമം സ്വദേശി ശ്രീജിത്ത് (30), പൂന്തുറ പുത്തൻപള്ളി സ്വദേശി ആർശ് (21), മുട്ടത്തറ സ്വദേശി ദീപു ജി ദത്ത് 43), തിരുവല്ലം സ്വദേശി രജ്ജിത്ത് (22), പള്ളിച്ചൽ സ്വദേശികളായ വിഷ്ണു (22), ശ്യാംകുമാർ (25) കരമന സ്വദേശികളായ സുബാഷ് (25), അരുൺ (23) എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായവരിൽ ദീപു ദത്ത്, ശ്രീജിത്ത് എന്നിവർ കൊല കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2. 5 ഗ്രാം എം.ഡി.എം എ യും 5 LSD സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടികൂടി. സഞ്ചരിച്ച രണ്ടു കാറുകളും പിടികൂടിയിട്ടുണ്ട്.

ലഹരി കടത്തുകാരെ കർശനമായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഈ സംഘം ഗോവയും മറ്റു സ്ഥലങ്ങളും സന്ദർശിച്ച കാര്യം മനസ്സിലാക്കിയത്.
നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇവർ കസ്റ്റഡിയിലായത്.

രണ്ടു കാറുകളിലായിട്ടാണ് എട്ടു പേർ എത്തിയത്. ജില്ലാ അതിർത്തി മുതൽ ഇവരെ നിരീക്ഷിച്ചു വരികേ ദേശിയ പാതയിൽ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു പ്രതികൾ പിടിയിലായത്.

ഡാൻസാഫ് ടീമും സിറ്റി ഷാഡോ ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ പോലീസ് കണ്ടെത്തിയത്. പോലീസ് നായയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. ഇവർ വലിയ അളവിൽ എത്തിച്ച സിന്തറ്റിക് ലഹരി വസ്തുക്കൾ മറ്റെവിടെയെങ്കിലും വിറ്റിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് മോക്ക് ഡ്രിൽ പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് ഡ്രിൽ പൂർത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഇന്ന് രാത്രി (07/05/2025) 08.30 വരെ തിരുവനന്തപുരം ജില്ലയിലെ (കാപ്പിൽ...

ഓപ്പറേഷൻ സിന്ദൂർ: നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ടെന്ന് നടൻ മമ്മൂട്ടി

തിരുവനന്തപുരം: ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻ മമ്മൂട്ടി രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

വൈറ്റിലയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണും: മന്ത്രി കെ ബി ഗണേഷ് കുമാർ

എറണാകുളം: വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി...
Telegram
WhatsApp
01:08:38