spot_imgspot_img

ലൈംഗിക ബന്ധത്തിനിടെ അപസ്മാരം, മരിച്ച യുവതിയെ റെയിൽവേ കെട്ടിടത്തിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്ന് പ്രതി

Date:

spot_img

കൊല്ലം: റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. അഞ്ചൽ സ്വദേശിയായ നാസു (24) വാണ് അറസ്റ്റിലായത്. ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.

മരിച്ച കേരളാപുരം സ്വദേശി ഉമാ പ്രസന്ന (32) യുടെ ഒപ്പം
കഴിഞ്ഞ വ്യാഴാഴ്ച താൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി യുവാവ് പൊലീസിനോട് സമ്മതിച്ചു.

ബീച്ചിൽ നിന്നും പരിചയപ്പെട്ട യുവതിയോടൊപ്പം റെയിൽവേ കെട്ടിടത്തിൽ എത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതിയ്ക്ക് അപസ്മാരം ഉണ്ടായെന്നും, ഭയന്നു പോയ താൻ ഉമയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആറു ദിവസത്തോളം പഴക്കമുള്ള മൃതദേഹം ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിൽ കണ്ടെത്തിയത്.

യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഫോണ്‍ ഇയാളില്‍ നിന്നും പൊലീസ് കണ്ടെത്തി.

യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വ്യാഴാഴ്ച മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ് പൂര്‍ണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം.

ഇതിനു മുമ്പ് , പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ യുവാവിനെ പിടികൂടുകയും യുവതിയുടെ ഫോൺ കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ ഫോണ്‍ കളഞ്ഞുകിട്ടിയതാണെന്ന് ഇയാള്‍ പറഞ്ഞതോടെ ഫോണ്‍ വാങ്ങിവെച്ച ശേഷം പോലീസ് ഇയാളെ വിട്ടയച്ചു.

ഫോണിലുണ്ടായിരുന്ന അമ്മയുടെ നമ്പറില്‍ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാനില്ലെന്നും കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാതാവ് അറിയിച്ചത്. ഇതോടെ ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നതായിരുന്നു യുവതിയുടെ ജോലി. മൂന്നുമാസം മുമ്പ് വരെ ലോട്ടറി വില്‍പ്പനയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവ്വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി...

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് പോലീസ്....

കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ...

തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു

ചണ്ഡീഗഡ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് വൻ അപകടം. സംഭവത്തിൽ...
Telegram
WhatsApp