spot_imgspot_imgspot_img

ലൈംഗിക ബന്ധത്തിനിടെ അപസ്മാരം, മരിച്ച യുവതിയെ റെയിൽവേ കെട്ടിടത്തിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്ന് പ്രതി

Date:

കൊല്ലം: റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. അഞ്ചൽ സ്വദേശിയായ നാസു (24) വാണ് അറസ്റ്റിലായത്. ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.

മരിച്ച കേരളാപുരം സ്വദേശി ഉമാ പ്രസന്ന (32) യുടെ ഒപ്പം
കഴിഞ്ഞ വ്യാഴാഴ്ച താൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി യുവാവ് പൊലീസിനോട് സമ്മതിച്ചു.

ബീച്ചിൽ നിന്നും പരിചയപ്പെട്ട യുവതിയോടൊപ്പം റെയിൽവേ കെട്ടിടത്തിൽ എത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതിയ്ക്ക് അപസ്മാരം ഉണ്ടായെന്നും, ഭയന്നു പോയ താൻ ഉമയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആറു ദിവസത്തോളം പഴക്കമുള്ള മൃതദേഹം ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിൽ കണ്ടെത്തിയത്.

യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഫോണ്‍ ഇയാളില്‍ നിന്നും പൊലീസ് കണ്ടെത്തി.

യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വ്യാഴാഴ്ച മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ് പൂര്‍ണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം.

ഇതിനു മുമ്പ് , പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ യുവാവിനെ പിടികൂടുകയും യുവതിയുടെ ഫോൺ കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ ഫോണ്‍ കളഞ്ഞുകിട്ടിയതാണെന്ന് ഇയാള്‍ പറഞ്ഞതോടെ ഫോണ്‍ വാങ്ങിവെച്ച ശേഷം പോലീസ് ഇയാളെ വിട്ടയച്ചു.

ഫോണിലുണ്ടായിരുന്ന അമ്മയുടെ നമ്പറില്‍ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാനില്ലെന്നും കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാതാവ് അറിയിച്ചത്. ഇതോടെ ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നതായിരുന്നു യുവതിയുടെ ജോലി. മൂന്നുമാസം മുമ്പ് വരെ ലോട്ടറി വില്‍പ്പനയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp