spot_imgspot_imgspot_img

വാരാപ്പുഴ തമിഴ് കുടുംബത്തിന്റെ തിരോധാനം, മനുഷ്യക്കടത്തെന്ന് പോലീസ്.

Date:

വരാപ്പുഴ: വരാപ്പുഴ ഒളനാട്ടിലെ തമിഴ് കുടുംബത്തിന്‍റെ തിരോധാനത്തിന് പിന്നിൽ മുനമ്പം മനുഷ്യക്കടത്താണെന്ന് പോലീസ്. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ചന്ദ്രനും ഭാര്യയും മക്കളുമടക്കം ഏഴു പേര്‍ മുനമ്പത്ത് ബോട്ടില്‍ പോയിരുന്നതായി ബന്ധുക്കളില്‍നിന്നു വരാപ്പുഴ പോലീസിന് വിവരം ലഭിച്ചു.

കൊച്ചിയില്‍ വസ്ത്രവ്യാപാര കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രനെയും കുടുംബത്തെയുമാണ് കാണാതായത്. 2018ല്‍ ആലങ്ങാട് പഞ്ചായത്തിലെ ഒളനാട് ഭാഗത്തു ചന്ദ്രൻ ഏഴു സെന്‍റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ വീടു പണിയും ആരംഭിച്ചിരുന്നു. എന്നാൽ ഓഗസ്റ്റില്‍ പ്രളയമുണ്ടായതോടെ നിലച്ചു. ഇപ്പോൾ 2,500 സ്ക്വയര്‍ ഫീറ്റ് വരുന്ന വീടും കാറും കാടുകയറിയ സ്ഥിതിയിലാണ്.

നാട്ടില്‍ പോയി ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങി വരാമെന്നു പറഞ്ഞു പോയ ചന്ദ്രനും കുടുംബത്തെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. വീടിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ടു ചന്ദ്രന്‍റെ കൈയില്‍ നിന്നു പണം ലഭിക്കാനുണ്ടെന്നു കാണിച്ചുള്ള ഒരു പരാതി പോലീസില്‍ ലഭിച്ചിട്ടുണ്ട്.
പോലീസ് ഒളനാട്ടിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp