spot_imgspot_imgspot_img

ചന്തവിളയിൽ ഭൂമാഫിയക്കാരന്റെ അനധികൃത റോഡ്-തോട് കൈയ്യേറ്റം; പരാതിയുമായി നാട്ടുകാർ രംഗത്ത്

Date:

ചന്തവിള: തലസ്ഥാനത്തെ ചന്തവിള വാർഡിൽ കുന്നത്തുനട പാലത്തിനു സമീപം തെറ്റിയാർ തോടിനും കോർപ്പറേഷൻ റോഡിനും സമീപത്തായി അനധികൃത നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി പരാതി.

കർമ്മ ബിൽഡേഴ്സിന്റെ ഉടമസ്ഥൻ അനീഷ് ചിത്തിരയാണ്‌ അനധികൃത നിർമ്മാണത്തിനു ചുക്കാൻ പിടിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കോർപ്പറേഷൻ റോഡും വസ്തുവിന്റെ പുറകുവശത്തു കൂടി ഒഴുകുന്ന തെറ്റിയാർ തോടും നിയമം കാറ്റിൽ പറത്തി കൈയ്യേറിയിട്ടുണ്ട് എന്ന് കാണിച്ചാണ് കോർപ്പറേഷൻ സെക്രട്ടറിക്കും നഗരസഭാ മേയർക്കും പരാതി നൽകിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി നിലകൊള്ളുന്ന തൃജ്യോതിപുരം ശ്രീ മഹാവിഷ്ണു ഷേത്രത്തിലോട്ടുകുലവാഴ ചിറപ്പ്മഹോത്സവ നാളുകളിൽ നാട്ടുകാർ ഉപയോഗിക്കുന്ന പരമ്പരാഗത നടപ്പാതയും വ്യക്തി കൈയ്യേറിയിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു.

അതേസമയം പ്രസ്തുത നിർമ്മാണത്തിന് അനുമതി ഉണ്ടോ എന്നും തെറ്റിയാർ തോടിൽ നിന്നുളള ദൂരപരിധി പാലിച്ചിട്ടുണ്ടോ എന്നും വിവരാവകാശ പ്രകാരം കഴക്കൂട്ടം സോണൽ ഓഫീസിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളതായും അറിയുന്നു.

അനീഷ് മുൻപും ഇത്തരത്തിൽ ഭൂമി കൈയ്യേറിയതായി ആരോപണമുണ്ട്. ചുളുവിലയിൽ ഭൂമി കൈക്കലാക്കി ബിനാമി ഇടപാടുകളിലൂടെ വിൽപ്പന നടത്തി ലക്ഷങ്ങൾ സമ്പാദിച്ചു വരികയാണെന്നും നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp