കോഴിക്കോട്: മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസ് വേണണമെന്ന മാധവ് ഗാഡ്ഗിലിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെയും കൊല്ലണമെന്നല്ല താൻ പറഞ്ഞത്, വന്യമൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും ശശീന്ദ്രൻ പറഞ്ഞു.
കടുവകളെ കൊന്നൊടുക്കാൻ അനുമതി തേടുമെന്ന മന്ത്രിയുടെ പ്രസ്താവനയെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പിന്തുണച്ചതു ചൂണ്ടി കാണിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മലയോര ജനതയുടെ മനസ്സിൽ തീകോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിലെന്നും അദ്ദേഹത്തിന്‍റെ റിപ്പോർട്ടാണ് എല്ലാത്തിന്‍റെയും തുടക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്നുമുതലുള്ള പ്രശ്നങ്ങളാണ് ജനങ്ങൾ അഭിമുഖികരിക്കുന്നത്. വനവും വന്യമൃഗങ്ങളും ഭൂമിയുടെ ഭാഗമാണെന്നുള്ള കാര്യം മറന്ന് നിലപാടുവ സ്വീകരിക്കാനാവില്ലെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.