spot_imgspot_imgspot_img

എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു

Date:

എറണാകുളം: എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത് ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്. കുട്ടികളുടെ സാമ്പിൾ വിശദ പരിശോധനയ്ക്ക് അയച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ക്കും വൈറസ് ബാധയുള്ളതായി സംശയിക്കുന്നുണ്ട്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ തുടരുകയാണ്.

നോറോ വൈറസുകള്‍ ഉദരസംബന്ധമായ അസുഖമുണ്ടാക്കുന്നവയാണ്. ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം പകരുന്നത് മലിനമായ ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ്. മറ്റു രോഗങ്ങളുള്ളവര്‍, കുട്ടികള്‍, പ്രായമേറിയവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിഭാഗം പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp