spot_imgspot_imgspot_img

അന്യായ ജപ്തി: ഇടതു സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ എസ്ഡിപിഐ പ്രതിഷേധ സംഗമം ബുധനാഴ്ച

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരേ ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുമ്പിലും ജില്ലാ തലങ്ങളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 10.30 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, എല്‍ നസീമ പങ്കെടുക്കും.

ജില്ലാ തലങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമം പാര്‍ട്ടി ദേശീയ സമിതിയംഗം സഹീര്‍ അബ്ബാസ് (തരുവണ-വയനാട്), സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് (കണ്ണൂര്‍), തുളസീധരന്‍ പള്ളിക്കല്‍ (കോട്ടയം), കെ കെ റൈഹാനത്ത് (വളഞ്ഞവഴി-ആലപ്പുഴ), സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ (കരുനാഗപ്പള്ളി-കൊല്ലം), സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍ (പത്തനംതിട്ട), സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ജമീല (കോഴിക്കോട്), പി ആര്‍ സിയാദ് (തിരൂര്‍-മലപ്പുറം), ജോണ്‍സണ്‍ കണ്ടച്ചിറ (തൊടുപുഴ-ഇടുക്കി), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കാസര്‍കോട്), സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത് (കൂറ്റനാട്-പാലക്കാട്), വി എം ഫൈസല്‍ (തൃശൂര്‍) തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ പാലേരി, ശശി പഞ്ചവടി, മഞ്ജുഷ മാവിലാടം എന്നിവര്‍ പ്രതിഷേധ സംഗമങ്ങളില്‍ പങ്കാളികളാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp