spot_imgspot_imgspot_img

മംഗലപുരത്ത് പോലീസിനെ ബോംബെറിഞ്ഞ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

Date:

മംഗലപുരം :മംഗലപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലും പിടികൂടാൻ പോയ പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലും അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. പ്രതികളായ ഷഫീഖ് ,അശ്വിൻ അബിൻ എന്നിവരെയാണ് മംഗലപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.രണ്ടു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

പ്രതികളെ യുവാവിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.തുടർന്ന് മർദ്ദനത്തിനിരയായ യുവാവിന്റെ അടുക്കൽ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു കണിയാപുരം പുത്തൻതോപ്പ് സ്വദേശിയായ നിഖിലിനെ 12 അംഗ സംഘം തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചത്. കഞ്ചാവ് വിൽപ്പനവുമായി ബന്ധപ്പെട്ട പണത്തിന്റെ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലും മർദ്ദനത്തിലും കലാശിച്ചത്. തുടർന്നായിരുന്നു പ്രതികളെ പിടികൂടാൻ പോയ പോലീസിന് നേരെ ബോംബേറ് നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp