spot_imgspot_imgspot_img

‘അസ്ത്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Date:

പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്ര എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജയസൂര്യയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പ്രകാശനം. ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്.

വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷം കീഴാറ്റൂർ, അബു സലിം ,ശ്രീകാന്ത് മുരളി, മേഖനാഥൻ, ജയകൃഷ്ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ ,നീ നാക്കുറുപ്പ് ,ജിജുരാജ്, നീനാ ക്കുറുപ്പ് ,ബിഗ് ബോസ് താരം സന്ധ്യാ മനോജ്,, പരസ്പരം പ്രദീപ്, സനൽ കല്ലാട്ട്, എന്നിവരും പ്രധാന താരങ്ങളാണ്.

വിനു കെ.മോഹൻ, ജിജുരാജ് എന്നിവരാണ് രചന നിർവ്വഹിരി ക്കുന്നത്. ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതം റോണി റാഫേൽ. മണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം ശ്യാംജിത്ത് രവി. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി.കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ. പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം മാർച്ച് മാസത്തിൽ പ്രദർശനത്തിനെത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...
Telegram
WhatsApp