
കൊല്ലം: പോലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതിയ ശേഷം വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലത്താണ് സംഭവം നടന്നത്. കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. അടിപിടിക്കേസിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും വിസമ്മതിച്ചപ്പോള്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ആത്മഹത്യാക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേരെ കഴിഞ്ഞ 23 ന് വൈകിട്ട് ഒരുസംഘം ആൾക്കാർ ആക്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍ക്കാന്‍ പൊലീസ് ഇടപെട്ടുവെന്നാണ് ആത്മഹത്യാക്കുറിപ്പ്.


