spot_imgspot_imgspot_img

ഗവേഷണ പ്രബന്ധത്തിലെ പിശകിൽ വിശദീകരണവുമായി ചിന്ത ജെറോം

Date:

തിരുവനന്തപുരം: പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ പിശകിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. പിശക് വന്നതിൽ ചിന്ത ജെറോം ഖേദം അറിയിച്ചു. വാഴക്കുലയുടെ രചയിതാവ് മാറിയത് നോട്ടപ്പിശകാണെന്നും അത് അറിവില്ലായ്മ അല്ലെന്നും തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി അറിയിക്കുന്നതായും ചിന്ത ജെറോം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനിക്കെതിരെ ഈ തെറ്റിന്‍റെ പേരിൽ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടന്നു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ വരെ ഉണ്ടായി. എങ്കിലും നോട്ടപ്പിശക് അംഗീകരിക്കുന്നു. ഗവേഷണത്തിന്‍റെ പ്രധാന വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണതെങ്കിലും പലവട്ടം ആവർത്തിച്ച് വായിച്ചെങ്കിലും കണ്ണിൽപെടാതെ പോയി.

[rev_slider alias=”Home-Ad-slider”][/rev_slider]

ഇതേ തെറ്റ് ഇതേപോലെ ബോധി കോമണ്‍സ് എന്ന സൈറ്റില്‍ വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്ന തരത്തിലും വാര്‍ത്തകൾ വന്നു. എന്നാൽ ബോധി കോമൺസ് വെബ്സൈറ്റിലെ പ്രബന്ധത്തിലെ ആശയം ഉൾക്കൊണ്ടിട്ടുണ്ടെന്നും ഒരുവരിപോലും പകർത്തിയിട്ടില്ലെന്നും ഇക്കാര്യം റഫറന്‍സില്‍ സൂചിപ്പിച്ചതാണെന്നും ചിന്ത വിശദീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...

കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാാസ മന്ത്രി...

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...
Telegram
WhatsApp