തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രന്‍സിപ്പൽ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കർ സർവീസിൽ നിന്ന് വിരമിക്കുന്നു. ഔദ്യോഗിക യാത്രയപ്പ് വേണ്ടന്നും ലളിതമായ ചടങ്ങോടെ മതിയെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിൽ നിന്നാണ് ശിവശങ്കർ ഇന്ന് വിരമിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറി, ഐടി വകുപ്പിന്‍റെ ചുമതലക്കാരന്‍ ഡെപ്യൂട്ടി കളക്ടർ, കളക്ടർ, ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, മരാമത്ത് സെക്രട്ടറി, വൈദ്യുതി ബോർഡ് ചെയർമാൻ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.
സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവ്വം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. വിവാദമായ സ്വർണക്കടത്ത് കേസുമായി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു അദ്ദേഹം.