spot_imgspot_imgspot_img

നിലയ്ക്കാമുക്ക് വാർഡ് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

Date:

ELECTION

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ നിലയ്ക്കാമുക്കിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. നാമനിർദേശപത്രിക ഫെബ്രുവരി 9ന് ഉച്ചക്ക് മൂന്ന് മണി വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി 10നാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 13. വോട്ടെടുപ്പ് ഫെബ്രുവരി 28ന് രാവിലെ 10 മുതൽ 6 വരെയാണ്. ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ മാതൃകപെരുമാറ്റച്ചട്ടം ജനുവരി 31 മുതൽ നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയ ജോസ് രാജ് സി.എൽ-ന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വരണാധികാരി ജിജി ടൈറ്റസ്, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് എസ്.ജെ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp