spot_imgspot_imgspot_img

പൂക്കൾ പനിനീർ പൂക്കൾ ….. വാണി അമ്മക്ക് ഗാനാർച്ചന നാളെ

Date:

തിരുവനന്തപുരം: മലയാളത്തിലെ അനുഗൃഹീത ഗായിക വാണി ജയറാമിന് തലസ്ഥാനം ബാഷ്‌പാഞ്‌ജലികൾ അർപ്പിക്കുന്നു. പൂക്കൾ പനിനീർ പൂക്കൾ എന്ന അവർ പാടിയ ഗാനത്തെ ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു സംഘം ഗായകർ ഗാനാമൃതം അവതരിപ്പിച്ചാണ് വാണി അമ്മയെ സ്മരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് തൈക്കാട് ഭാരത് ഭവനിലെ മണ്ണരങ്ങ് വേദിയിൽ പ്രേം നസീർ സുഹൃത് സമിതിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, കവി പ്രഭാവർമ്മ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഗായിക ഭാവനാ രാധാകൃഷ്ണൻ , സാഹിത്യകാരൻ സബീർ തിരുമല, സെൻസർ ബോർഡംഗം അജയ് തുണ്ടത്തിൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുക്കും. അജയ് വെള്ളരിപ്പണ, ജ്യോതികുമാർ, മിനി കുമാരി, ജോത്സന , ഭാഗ്യലക്ഷ്മി എന്നിവരാണ് ഗാനാമൃതം അവതരിപ്പിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp