spot_imgspot_imgspot_img

രാജ്യത്ത് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതു പക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി

Date:

പാലക്കാട്: രാജ്യത്ത് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതു പക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങൾ ബിജെപി സർക്കാരും കേന്ദ്രത്തിൽ തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നയങ്ങൾ തകർക്കുന്നത് സാധാരണക്കാരന്‍റെ ജീവിതമാണ്. മാത്രമല്ല സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണെന്നും അദ്ദേഹം വിമർശിച്ചു. സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്‍റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിട്ടു നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിസമ്പന്നരെ ലക്ഷ്യം വച്ചുള്ള ഉന്നമനമാണ് നടക്കുന്നത്. ഇത് ജനത്തെ വർഗീയ വിദ്വേഷ വലയത്തിലാക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളെ മറയ്ക്കുന്നതിനുള്ള സംഘ പരിവാർ സൂത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനുള്ള പ്രദേശിക നീക്ക്പോക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേണമെങ്കിൽ ബിജെപിയിലേക്ക് പോകും എന്നു പറഞ്ഞ വ്യക്തിയാണ് കോൺഗ്രസിനെ നയിക്കുന്നത്. അത് നൽകുന്ന സന്ദേശം എന്താണ് എന്ന് കോൺഗ്രസ് ആലോചിച്ചിട്ടുണ്ടോ? സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരവും പ്രക്ഷോഭങ്ങൾക്ക് ഒരേ സ്വഭാവവുമാണ്. ഇവർ പരസ്പരം ആലോചിച്ച് ചെയ്യുന്നതാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp